കുഞ്ഞിനെ തിരിച്ചുകിട്ടാൻ അനുപമ ഹൈക്കോടതിയിലേക്ക്, ഹേബിയസ് കോർപസ് ഹർജി സമർപ്പിക്കും

അ​നു​പ​മ​യു​ടെ കു​ഞ്ഞി​ന്‍റെ ദ​ത്ത് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ ഗ​വൺമെന്റ് പ്ലീ​ഡ​റോട് സ​ർ​ക്കാ​ർ നി​ർ​ദേ​ശിച്ചിരുന്നു
സെക്രട്ടേറിയറ്റ് പടിക്കൽ അനുപമയുടെ സമരം / ഫോട്ടോ : വിൻസെന്റ് പുളിക്കൽ ( എക്സ്പ്രസ്)
സെക്രട്ടേറിയറ്റ് പടിക്കൽ അനുപമയുടെ സമരം / ഫോട്ടോ : വിൻസെന്റ് പുളിക്കൽ ( എക്സ്പ്രസ്)

തിരുവനന്തപുരം; അനുവാദമില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അമ്മ അനുപമ ഹൈക്കോടതിയിലേക്ക്. കു​ഞ്ഞി​നെ തി​രി​കെ​ക്കിട്ടണമെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ​ഹർജി നൽകാനാണ് തീരുമാനം. ചൊവ്വാഴ്ച് ഹർ‌ജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്. 

ദത്ത് നടപടികൾ നിർത്തിവെക്കും

കുഞ്ഞിനെ ദത്ത് നൽകിയതിന്‍റെ അവസാന നടപടിക്രമങ്ങൾ പുരോഗമിക്കുന്ന വഞ്ചിയൂർ കുടുംബ കോടതിയിലെ നടപടിക്രമങ്ങളിൽ കക്ഷി ചേരാനും ആലോചനയുണ്ട്. സംഭവം വിവാദമായതോടെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ​ നി​ന്ന്​ ദ​ത്ത് ന​ൽ​കി​യ അ​നു​പ​മ​യു​ടെ കു​ഞ്ഞി​ന്‍റെ ദ​ത്ത് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ ഗ​വൺമെന്റ് പ്ലീ​ഡ​റോട് സ​ർ​ക്കാ​ർ നി​ർ​ദേ​ശിച്ചിരുന്നു. ശിശുക്ഷേമ സമിതിയുടേത് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തല്‍. വകുപ്പു തല അന്വേഷണത്തിന് ഉത്തരവിറങ്ങി.

അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കു​ടും​ബ​ത്തി​ന് ദ​ത്ത് ന​ൽ​കി​യ​തി​ന്‍റെ ന​ട​പ​ടി​ക​ൾ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി ദ​ത്ത് ന​ട​പ​ടി​ക​ളി​ൽ കോ​ട​തി അ​ന്തി​മ​വി​ധി പ​റ​യാ​നു​ള്ള ഘ​ട്ട​ത്തി​ലാ​ണ്. കു​ഞ്ഞി​ന്‍റെ മാ​താ​വ്​ അ​വ​കാ​ശ​വാ​ദ​വു​മാ​യി വ​ന്ന​തും വി​ഷ​യം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​വും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ക്കും.

'കുഞ്ഞിനെ നൽകിയത് അനുപമയുടെ അറിവോടെ'

കുഞ്ഞിനെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടു അനുപമ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ചെയ്തിരുന്നു. അതിനിടെ അനുപമയ്ക്കും ഭർത്താവ് അജിത്തിനും എതിരെ അജിത്തിന്റെ മുൻഭാര്യ രം​ഗത്തെത്തി. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയതെന്ന് നസിയ മാധ്യമങ്ങളോട് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com