ബന്ധുവീട്ടില്‍ വിരുന്നിനെത്തി, കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2021 12:23 PM  |  

Last Updated: 24th October 2021 12:23 PM  |   A+A-   |  

deadbody

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ പുഴയില്‍ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുട്ടരിയാന്‍ പാലത്തിന് സമീപത്തുവച്ചാണ് ശ്രീപാര്‍വണയുടെ മൃതദേഹം കണ്ടെത്തിയത്. 

ബന്ധുവീട്ടില്‍ വിരുന്ന് എത്തിയ കുഞ്ഞ് വീടിനടുത്ത പുഴങ്കുനി പുഴയില്‍ വീഴുകയായിരുന്നു. ശനിയാഴ്ച പകല്‍ മുഴുവന്‍ പരിശോധിച്ചിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കല്‍പ്പറ്റ മാനിവയല്‍  തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെ മകള്‍ ശിവപാര്‍വണയാണ് മരിച്ചത്. അമ്മയുടെ സഹോദരിവീട്ടില്‍ വ്യാഴാഴ്ചയാണ് ഇവര്‍ വിരുന്നെത്തിയത്.

ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കുട്ടിയെ കാണാതായാത്. പുഴയില്‍ വീണതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് കല്‍പ്പറ്റയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തിരച്ചില്‍ തുടങ്ങിയത്. നാട്ടുകാരും വീട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.