എ പ്ലസ് ലഭിച്ച 5,812 കുട്ടികള്‍ക്ക് സീറ്റില്ല; താത്കാലിക ബാച്ച് അനുവദിച്ച് എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കും; വിദ്യാഭ്യാസമന്ത്രി

50 താലൂക്കളില്‍ പ്ലസ് വണിന് സീറ്റ് കുറവൂണ്ട്. കൂടതലുള്ള സ്ഥലങ്ങളില്‍ നിന്ന് ഇവിടേക്ക് മാറ്റുമെന്നും മന്ത്രി
മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ മറുപടി പറയുന്നു
മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ മറുപടി പറയുന്നു

തിരുവനന്തപുരം: എ പ്ലസ് ലഭിച്ച 5,812 കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. താല്‍ക്കാലിക ബാച്ച് അനുവദിച്ച് എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കും. 50 താലൂക്കളില്‍ പ്ലസ് വണിന് സീറ്റ് കുറവൂണ്ട്. കൂടതലുള്ള സ്ഥലങ്ങളില്‍ നിന്ന് ഇവിടേക്ക് മാറ്റുമെന്നും മന്ത്രി നിയസമഭയില്‍ പറഞ്ഞു

10 മുതല്‍ 20 ശതമാനം വരെ സീറ്റ് വര്‍ദ്ധിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ ഒഴിവുള്ള പ്ലസ് ഒണ്‍ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. 20 ശതമാനം സീറ്റ് വര്‍ധന നല്‍കിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. സീറ്റ് വര്‍ധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കില്‍ സപ്ലിമെന്റ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സയന്‍സ് ബാച്ചില്‍ താല്‍ക്കാലിക ബാച്ച് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com