'കോടികള്‍' വിലമതിക്കുന്ന ഇരുതലമൂരി, മുറിയെടുത്ത് വില്‍ക്കാന്‍ ശ്രമം; തൃശൂരില്‍ നാലുപേര്‍ പിടിയില്‍- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2021 05:19 PM  |  

Last Updated: 25th October 2021 06:09 PM  |   A+A-   |  

snake found

ഹോട്ടലില്‍ വില്‍ക്കാന്‍ ശ്രമിച്ച ഇരുതലമൂരി പാമ്പ്

 

തൃശൂര്‍: സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് കോടികള്‍ വിലമതിക്കുന്ന ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പിടികൂടി. ഫോറസ്റ്റ് റേഞ്ച് ഫ്‌ളയിംഗ് സ്‌ക്വാഡാണ് നാലുപേരെ അറസ്റ്റ് ചെയ്തത്.

ഉച്ചയോടെയാണ് സംഭവം. സ്വകാര്യ ഹോട്ടലില്‍ ഇരുതലമൂരി പാമ്പിനെ വാങ്ങാന്‍ ഒരു സംഘം ആളുകള്‍ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളെയിംഗ് സ്‌ക്വാഡ് പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് തൃശൂര്‍ സ്വദേശികള്‍ അടക്കം നാലുപേരെയാണ് പിടികൂടിയത്. ഒരാള്‍ എറണാകുളം സ്വദേശിയും മറ്റൊരാള്‍ തിരുവനന്തപുരം നിവാസിയുമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. നാലുപേര്‍ രക്ഷപ്പെട്ടതായും ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.