മോന്‍സന്റെ സുരക്ഷ: ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി; ഐജി ലക്ഷ്മണയെയും ചോദ്യം ചെയ്തു

മോന്‍സന്റെ വീട്ടില്‍ ബീറ്റ്‌ബോക്‌സ് വച്ചതിലും മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് വിശദീകരണം തേടിയത്.
മോന്‍സന്റെ വീട്ടിലെത്തിയ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ
മോന്‍സന്റെ വീട്ടിലെത്തിയ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ


തിരുവനന്തപുരം: മോന്‍സന്‍ കേസില്‍ മുന്‍പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു. മോന്‍സന്റെ വീട്ടില്‍ ബീറ്റ്‌ബോക്‌സ് വച്ചതിലും മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് വിശദീകരണം തേടിയത്. മോന്‍സന് ഇത്രയധികം പൊലീസ് സുരക്ഷ കിട്ടിയത് എങ്ങനെയാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന്റെ വിശദീകരണം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബെഹ്‌റയുടെ ക്രൈംബ്രാഞ്ച് സംഘം ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തിയത്. 

ബെഹ്‌റയുടെ മൊഴി നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
 

ഐജി ജി ലക്ഷ്മണയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. മോന്‍സന്റെ വീട്ടില്‍ ഡിജിപി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്‌സ് സ്ഥാപിക്കുന്നത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണണമാവുകയും ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സന്റെ കലൂരിലെ വാടകവീട്ടിലും മോന്‍സന്റെ ചേര്‍ത്തലയിലെ കുടുംബവീട്ടിലും ബീറ്റ് ബോക്‌സ് വച്ചതെന്ന രേഖകളും പുറത്തുവന്നിരുന്നു.  ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് വിശദീകരണം തേടിയത്. കൂടാതെ മോന്‍സന്റെ മ്യൂസീയം സന്ദര്‍ശിക്കനുള്ള സാഹചര്യവും അന്വേഷണ സംഘം മുന്‍പാകെ മുന്‍ ഡിജിപി വ്യക്തമാക്കി. ബെഹ്‌റയുടെ മൊഴി നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 

മോന്‍സന്് മുന്‍ഡിജിപിയെ പരിചയപ്പെടുത്തിയതും കലൂരിലെ വാടകവീട്ടില്‍ ഡിജിപിയെ എത്തിച്ചത് താനാണെന്നും പ്രവാസി വനിതയായ അനിത പുല്ലയില്‍ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് മോന്‍സന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞതിന് പിന്നാലെ ഇത് സംബന്ധിച്ച് അന്നത്തെ ഡിജിപിയെ അറിയിച്ചിരുന്നതായും അനിത വെളിപ്പെടുത്തിയിരുന്നു.

ഐജി ലക്ഷ്മണയെയും ചോദ്യം ചെയ്തു
 

മോന്‍സനുമായി ഏറെ അടുപ്പം പുലര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഐജി ലക്ഷ്മണ. ലക്ഷ്മണയ്‌ക്കെതിരെ വലിയ ആരോപണങ്ങള്‍ പരാതിക്കാര്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ഐജിക്ക് അറിയാമെന്നും പരാതിക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഫോണ്‍ രേഖകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഐജിയെ എറണാകുളത്തെ ക്രൈംബ്രാഞ്ച് ടീം തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com