കിടപ്പുമുറിയിൽ നിന്ന് പത്തിവിടർത്തി ചാടി കരിമൂർഖൻ, നക്ഷത്ര ആമ; വെളളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ കണ്ടത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2021 12:09 PM  |  

Last Updated: 25th October 2021 12:09 PM  |   A+A-   |  

star_tortoise_and_black_cobra

വിഡിയോ സ്ക്രീൻഷോട്ട്

 

ആലപ്പുഴ: കനത്ത മഴയിൽ വെളളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ കണ്ടത് മൂർഖനേയും നക്ഷത്ര ആമയേയും. ചെങ്ങന്നൂരിൽ വെള്ളം കയറിയ രണ്ട് വീടുകളിലാണ് ഇവയെ കണ്ടെത്തിയത്. ഇരു ജീവികളേയും പിടികൂടി വനം വകുപ്പിന് കൈമാറി. 

മെത്തയുടെ അടിയിൽ മൂർഖൻ

പുലിയൂർ കുറ്റിയിൽ ഗോപിയുടെ വീട് വൃത്തിയാക്കുന്നതിനിടെയാണ് കരിമൂർഖനെ കണ്ടത്. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീട് വൃത്തിയാക്കാനെത്തിയ ഗോപിയും മകനും കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. മെത്തയുടെ അടിയിൽ നിന്നു പത്തിവിടർത്തി ചാടുകയായിരുന്നു മൂർഖൻ. ഉടൻ തന്നെ ഇരുവരും വാതിൽ അടച്ച് പുറത്തിറങ്ങി. പൊലിസ് വിളിച്ചു വരുത്തിയ പാമ്പുപിടുത്തക്കാരനാണ് മൂർഖനെ പിടികൂടിയത്. 

മലവെള്ളപ്പാച്ചലിൽ ഒഴുകി എത്തി നക്ഷത്ര ആമ

പാണ്ടനാട് മുള്ളേലിൽ എം സി അജയകുമാർ എന്നയാളുടെ വീട്ടുവളപ്പിലാണ് നക്ഷത്ര ആമയെ കണ്ടെത്തിയത്. കിഴക്കൻ മലവെള്ളപ്പാച്ചലിൽ പമ്പയാറിന്റെ തീരത്തെ വീട്ടുവളപ്പിൽ ഒഴുകി എത്തിയതാവാം ഇതെന്നാണ് നി​ഗമനം. സംരക്ഷിത ജീവിവർഗത്തിൽപ്പെട്ടതാണ് നക്ഷത്ര ആമ.