കൊങ്കണ്‍ ട്രെയിനുകളുടെ സമയത്തില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം; പുതിയ സമയക്രമം ഇപ്രകാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2021 10:53 AM  |  

Last Updated: 26th October 2021 10:55 AM  |   A+A-   |  

train

പ്രതീകാത്മക ചിത്രം

 

കൊച്ചി: കൊങ്കണ്‍ ട്രെയിനുകളുടെ നോണ്‍ മണ്‍സൂണ്‍ സമയക്രമം നവംബര്‍ ഒന്നിന് നിലവില്‍ വരും. കേരളത്തില്‍ നിന്നും കൊങ്കണ്‍ വഴിയുള്ള ഏതാനും ട്രെയിനുകള്‍ക്ക് ചില സ്‌റ്റേഷനുകളില്‍ സമയത്തില്‍ മാറ്റമുണ്ട്. 

തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് രാത്രി 10.22 ന് എറണാകുളത്തു നിന്നും പുറപ്പെടും. ഓഖ- എറണാകുളം എക്‌സ്പ്രസ് തൃശൂരില്‍ രാത്രി 9.42 നും ആലുവയില്‍ 10.32 നും എത്തിച്ചേരും.  അജ്മീര്‍-എറണാകുളം മരുസാഗര്‍ പുലര്‍ച്ചെ 4.20 ന് എറണാകുളത്ത് എത്തിച്ചേരും. 

നേത്രാവതി ഉച്ചയ്ക്ക് 12. 40 ന്

തിരുവനന്തപുരം-നിസാമുദ്ദീന്‍ സ്‌പെഷല്‍ ട്രെയിന്‍ ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 2.40 ന് തിരുവനന്തപുരത്തു നിന്നും യാത്ര തിരിക്കും. എറണാകുളം ജംഗ്ഷനില്‍ നിന്നും വൈകീട്ട് 6.35 നാണ് പുറപ്പെടുക.  കുര്‍ള-തിരുവനന്തപുരം നേത്രാവതി ഉച്ചയ്ക്ക് 12. 40 നും, തിരുവനന്തപുരത്തു നിന്നും-കുര്‍ളയിലേക്കുള്ള നേത്രാവതി എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.50 നും എറണാകുളം ജംഗ്ഷനില്‍ നിന്നും പുറപ്പെടും. 

തിരുനെല്‍വേലി ഗാന്ധിധാം സ്‌പെഷല്‍ ഉച്ചയ്ക്ക് 2.50 ന് എറണാകുളത്തെത്തും. പൂനെ - എറണാകുളം എക്‌സ്പ്രസ് പുലര്‍ച്ചെ 3.15നും കൊച്ചിയിലെത്തും. വിശദമായ സമയക്രമത്തിന് ടോള്‍ഫ്രീ നമ്പര്‍ 139. വെബ്‌സൈറ്റ് : www.enquiry.indianrail.gov.in/mntse സന്ദര്‍ശിക്കുക.