സംയോജിത ശിശു സംരക്ഷണ പദ്ധതി; മൊബൈല്‍ ആപ്പിന് പേര് ക്ഷണിച്ചു 

കുട്ടികളുടെ സംരക്ഷണവും  അവകാശങ്ങളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ശിശു സംരക്ഷണ പ്രവര്‍ത്തകര്‍ക്കും പൊതു ജനങ്ങള്‍ക്കും ലഭ്യമാക്കും 
സമഗ്ര വിവരങ്ങള്‍
സമഗ്ര വിവരങ്ങള്‍

തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പൂജപ്പുര ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതി കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾക്കായി ഒരു മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കുന്നു.  കുട്ടികളുടെ സംരക്ഷണവും  അവകാശങ്ങളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ മാതാപിതാക്കൾക്കും കുട്ടികൾക്കും ശിശു സംരക്ഷണ പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും ലഭ്യമാക്കുകയും  ബാലാവകാശ, സംരക്ഷണ ലംഘനങ്ങൾ റിപ്പോർട്ട്‌   ചെയ്യാനുമാണ് ആപ്പിലൂടെ ഉദ്ദേശിക്കുന്നത്.

ആപ്പിന് അനുയോജ്യമായ പേര് നിർദേശിക്കുന്നവർക്ക് വകുപ്പ് തക്കതായ സമ്മാനം നൽകും. പേരുകൾ icpskerala@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ  82818 99479 എന്ന വാട്സ് ആപ്പ് നമ്പറിലോ നവംബർ രണ്ടിനകം അയക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com