പുരാവസ്തു തട്ടിപ്പു: മോൻസൻ മാവുങ്കലിനെ നവംബർ മൂന്ന് വരെ റിമാൻഡ് ചെയ്തു 

മോൻസനെ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു
മോൻസൻ മാവുങ്കൽ
മോൻസൻ മാവുങ്കൽ

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ മോൻസൻ മാവുങ്കലിനെ റിമാൻഡ് ചെയ്തു. നവംബർ മൂന്നാം തിയതി വരെയാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. കസ്റ്റഡി കാലാവധി കഴിഞ്ഞ മോൻസനെ ഇന്ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് നടപടി. 

ഇന്നലെ മോൻസനെ അന്വേഷണ സംഘം കലൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. ഇയാളെ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഡിആർഡിഒയുടെ പേരിൽ വ്യാജ രേഖ ചമച്ച കേസിലാണ് ക്രൈംബ്രാഞ്ച് കളമശേരി യൂണിറ്റ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഇറിഡിയം കൈവശം വയ്ക്കാൻ ലൈസൻസുണ്ടെന്നു കാണിച്ചായിരുന്നു വ്യാജ രേഖ. ഇതിനുപുറമേ മോൻസനെതിരെയുള്ള പോക്സോ കേസിൽ തെളിവെടുപ്പിനായി അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com