മലപ്പുറം താനൂരില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞു; 12 യാത്രക്കാര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th October 2021 07:25 PM  |  

Last Updated: 27th October 2021 07:30 PM  |   A+A-   |  

bus_accident_tanoor

ചിത്രം: ഫെയ്‌സ്ബുക്ക്‌

മലപ്പുറം: താനൂരില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് അപകടം. ദേവദാര്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് പതിക്കുകയായിരുന്നു. 12യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരൂരില്‍ നിന്ന് താനൂരിലേക്ക് പോയ സ്വകാര്യ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

റെയില്‍വേ ഓവര്‍ബ്രിഡ്ജ് ആയ ദേവദാര്‍ പാലത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണംവിട്ട ബസ് താഴേക്ക് പതിക്കുകയായിരുന്നു. വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം. അമിത വേഗതയില്‍ വന്ന ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.