യാത്രക്കാരുടെ ശ്രദ്ധയ്ക്ക് !; ചില പ്രധാന ട്രെയിനുകളുടെ സമയത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം

കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്ക് വഞ്ചിനാട് എക്സ്പ്രസും 10നു മുമ്പ് തിരുവനന്തപുരത്ത് എത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : കേരളത്തിലോടുന്ന ചില പ്രധാന ട്രെയിനുകളുടെ സമയത്തിൽ നവംബർ 1 മുതൽ വീണ്ടും മാറ്റം വരുത്തുന്നു. വഞ്ചിനാട് എക്സ്പ്രസ്, ​ഗുരുവായൂർ ഇന്റർസിറ്റി, ജനശതാബ്ദി, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. 

കോട്ടയം പാത ഇരട്ടിപ്പിക്കൽ

ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി രാവിലെ 9.55നും എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് 10.05നും തിരുവനന്തപുരത്ത് എത്തും. കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്ക് വഞ്ചിനാട് എക്സ്പ്രസും 10നു മുമ്പ് തിരുവനന്തപുരത്ത് എത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു. 

മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് രാവിലെ 9.15നും ബാനസവാടി – കൊച്ചുവേളി ഹംസഫർ 9.25നും കൊച്ചുവേളിയിൽ എത്തും. കണ്ണൂർ – എറണാകുളം ഇന്റർസിറ്റി രാത്രി 8.50ന് എറണാകുളം ജംക്‌ഷനിൽ എത്തും. 

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി രാവിലെ 9.12ന് എറണാകുളം ജംക്‌ഷനിലും 12.55നു കോഴിക്കോട്ടും എത്തിച്ചേരും. നിലമ്പൂർ – കോട്ടയം എക്സ്പ്രസ് രാത്രി 7.55ന് എറണാകുളം ടൗണിലും 10.10നു കോട്ടയത്തും എത്തും. തിരുനെൽവേലി – പാലക്കാട് പാലരുവി രാവിലെ 9.15ന് എറണാകുളം ടൗൺ സ്റ്റേഷനിലെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com