വാങ്ങിയ പണം തിരികെ ചോദിച്ചു; യുവാവിനെ ഇടിച്ചിട്ട് കാറിന്റെ ബോണറ്റില്‍ കിടത്തി രണ്ടുമണിക്കൂര്‍ യാത്ര; കൊടും ക്രൂരത; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

കടം വാങ്ങിയ 75,000രൂപ തിരികെ ചോദിച്ചതിന് കാര്‍ ഇടിപ്പിച്ച് ബോണറ്റില്‍ കിടത്തി രണ്ട കിലോമീറ്റര്‍ ഓളം ദൂരം കൊണ്ടുപോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പുറത്തുവന്ന സിസി ടിവി ദൃശ്യം
പുറത്തുവന്ന സിസി ടിവി ദൃശ്യം

പാലക്കാട്:  കടം വാങ്ങിയ 75,000രൂപ തിരികെ ചോദിച്ചതിന് കാര്‍ ഇടിപ്പിച്ച് ബോണറ്റില്‍ കിടത്തി രണ്ട കിലോമീറ്റര്‍ ഓളം ദൂരം കൊണ്ടുപോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ ഉസ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫാസിലിനെയാണ് ബോണറ്റില്‍ കിടത്തി ഇയാള്‍ രണ്ടുമണിക്കൂര്‍ നേരം കാര്‍ ഓടിക്കുകയും ചെയ്തു.

ഉസ്മാനും ഫാസില്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഉസ്മാന് ഫാന്‍സി കട തുടങ്ങുന്നതിനായി ഫാസില്‍ 75,000 രൂപ നല്‍കിയിരുന്നു. പലതവണ മടക്കി ചോദിച്ചെങ്കിലും തിരികെ നല്‍കാന്‍ ഉസ്മാന്‍ തയ്യാറായില്ല. ഇന്ന് രാവിലെ ഫാസില്‍ ഉസ്മാനെയും അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. അപ്പോഴെക്കും വീ്ട്ടില്‍ നിന്നും ഉസ്മാന്‍ കാര്‍ എടുത്തുപോകുകയും ചെയ്തു. ഉസ്മാനെ ഫാസിലും സുഹൃത്തുക്കളും പിന്തുടര്‍ന്ന കാര്‍ തടഞ്ഞുവച്ചു.

അതിനിടെ ഫാസിലിനെ ഉസ്മാന്‍ കാറിടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നു. ഉസ്മാന്‍ തെറിച്ചുവീണത് കാറിന്റെ ബോണറ്റിലായിരുന്നു. എന്നാല്‍ ഉസ്മാന്‍ കാര്‍ നിര്‍ത്താതെ അതിവേഗം ഓടിച്ചുപോകുകയായിരുന്നു. കാറിന്റെ മുകള്‍ഭാഗത്തും വൈപ്പറിലും അത്രയും സമയം ഫാസില്‍ പിടിച്ചുനില്‍ക്കുയായിരുന്നു. പിന്നീട് സുഹൃത്തുക്കളും പൊലീസും ഇയാളുടെ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com