'മോദി മാര്‍പാപ്പയെ കാണും'; ഇന്ത്യ-വത്തിക്കാന്‍ ബന്ധം ഊഷ്മളമാക്കുമെന്ന് കെസിബിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th October 2021 09:32 PM  |  

Last Updated: 27th October 2021 09:32 PM  |   A+A-   |  

MODI-FRANCIS

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാര്‍പാപ്പ

 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെസിബിസി. കൂടിക്കാഴ്ച ഇന്ത്യ-വത്തിക്കാന്‍ ബന്ധം ഊഷ്മളമാക്കുമെന്നും കെസിബിസി അഭിപ്രായപ്പെട്ടു. 

ഈമാസം 30, 31 തീയതികളില്‍ നടക്കുന്ന ജി20 സമ്മേളനത്തിനായി 29നാണ് പ്രധാനമന്ത്രി റോമിലെത്തുന്നത്. ജി20 സമ്മേളനത്തില്‍ ഇറ്റലി പ്രധാനമന്ത്രി മാരിയോ ദ്രാഗിയുടെ ക്ഷണപ്രകാരമാണു മോദി പങ്കെടുക്കുന്നത്. 

അവിടെനിന്നു യുകെയിലെ ഗ്ലാസ്‌ഗോയിലെത്തുന്ന മോദി കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച സമ്മേളനത്തിലും പങ്കെടുക്കും. 2020ല്‍ നടക്കേണ്ടിയിരുന്ന, 120 രാഷ്ട്രത്തലവന്മാരുടെ സമ്മേളനം കോവിഡ് കാരണമാണ് ഈ വര്‍ഷത്തേക്കു മാറ്റിയത്.