പിടിവലി നടത്തുന്നതിനിടെ മൊബൈല്‍ താഴെ വീണ് പൊട്ടി; അച്ഛന്‍ വഴക്കുപറയുമെന്ന് ഭയന്ന് 16കാരന്‍ ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2021 06:58 AM  |  

Last Updated: 28th October 2021 06:58 AM  |   A+A-   |  

mobile_phone1

പ്രതീകാത്മക ചിത്രം

 

മലപ്പുറം:  സഹോദരിയുമായ മൊബൈല്‍ ഫോണിന് പിടിവലി നടത്തുന്നതിനിടെ മൊബൈല്‍ താഴെ വീണ് പൊട്ടിയ മനോവിഷമത്തില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു. പൊന്നാനി പുത്തന്‍കുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന്‍ നിഷാം ആണ് മരിച്ചത്. 

മൊബൈല്‍ ഫോണ്‍ പൊട്ടിയതോടെ ബാപ്പയോട് പറയുമെന്ന് പറഞ്ഞിരുന്നു. ബാപ്പ ചീത്തപറയുമെന്ന് ഭയന്നന നിഷാം  ആത്മഹത്യ ചെയ്യുകയായിരുന്നു.

പൊന്നാനി  എംഐ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന നിഷാം പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. റഹ്മത്താണ് ഉമ്മ. നിഷാന, നിഹ എന്നിവര്‍ സഹോദരിമാരാണ്.