സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ കയ്യാങ്കളി; കസേരയും മേശയും തകര്‍ത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2021 12:55 PM  |  

Last Updated: 28th October 2021 12:55 PM  |   A+A-   |  

valayar_cpm

ലോക്കല്‍ സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്കേറ്റം/ ടെലിവിഷന്‍ ചിത്രം

 

പാലക്കാട്: സിപിഎം വാളയാര്‍ ലോക്കല്‍ സമ്മേളനത്തില്‍ തര്‍ക്കവും കയ്യാങ്കളിയും. സമ്മേളന ഹാളിലെ മേശയും കസേരയും പ്രവര്‍ത്തകര്‍ തകര്‍ത്തു. ലോക്കല്‍ കമ്മറ്റി വിഭജിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിഭാഗീയതയാണ്‌ സംഘര്‍ഷത്തിന് കാരണം.

ഇന്ന് രാവിലയാണ് പുതുശേരി ഏരിയക്ക് കീഴിലുളള വാളയാര്‍ ലോക്കല്‍ സമ്മേളനം ആരംഭിച്ചത്. ഇവിടെ പ്രാദേശിക വിഭാഗീയത രൂക്ഷമാണ്. അതിനിടെയാണ് ലോക്കല്‍ കമ്മറ്റി വിഭജിക്കുന്നതുമായി ബ്ന്ധപ്പെട്ട് സമ്മേളന പ്രതിനിധികളും മേല്‍ക്കമ്മറ്റി അംഗങ്ങളും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായത്. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു.