ഒരുമാസത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് 15 രൂപയലധികം; ഇന്നും വില കൂട്ടി
By സമകാലിക മലയാളം ഡെസ്ക് | Published: 28th October 2021 06:24 AM |
Last Updated: 28th October 2021 06:24 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.60 രൂപയും, ഡീസല്‍ 102.43 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോളിന് 110.80 രൂപ, ഡീസലിന് 104.51 രൂപ, കോഴിക്കോട് പെട്രേളിന് 108.82 രൂപ , ഡീസല്‍ 102.66 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 8.49 രൂപയും പെട്രോളിന് 6.77 രൂപയുമാണ്. രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോള്‍ വില 120 കടന്ന് 120.06 രൂപയിലെത്തി.