കെഎഎസ് നിയമന ശുപാർശ നവംബർ ഒന്നിന്‌ ; ആദ്യഘട്ടത്തിൽ 105 പേർക്ക്‌ നിയമനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2021 08:36 AM  |  

Last Updated: 28th October 2021 08:36 AM  |   A+A-   |  

Kerala_Government_Secretariat

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌ യാഥാർത്ഥ്യമാകുന്നു. ഓഫീസർമാർക്കുള്ള നിയമന ശുപാർശ നവംബർ ഒന്നിന്‌ നൽകും. ആദ്യഘട്ടത്തിൽ 105 പേർക്കാണ്‌ നിയമനം. 

കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയ്‌നി (കാറ്റഗറി നമ്പർ 186/19, 187/19, 188/19) തസ്തികയുടെ നിയമനശുപാർശ കേരളപ്പിറവി ദിനത്തിൽ പിഎസ്‌സി ആസ്ഥാനത്ത്‌ നൽകും. ഉദ്യോഗാർഥികൾക്ക് എസ്എംഎസ്/ പ്രൊഫൈൽ വഴി സന്ദേശം നൽകിയിട്ടുണ്ട്.

സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 ഉദ്യോഗാർഥികൾ രാവിലെ 9.30, 10, 10.30 സമയക്രമത്തിൽ പിഎസ്‌സി ആസ്ഥാനത്ത്‌ എത്തണം. തിരിച്ചറിയൽ രേഖ, ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ട് എന്നിവ ഹാജരാക്കണം.

2019ലെ കേരളപ്പിറവിദിനത്തിലാണ്‌ കെഎഎസിനുള്ള വിജ്ഞാപനം പിഎസ്‌സി പുറപ്പെടുവിച്ചത്‌. രണ്ടു വർഷം പിന്നിട്ടപ്പോൾ മറ്റൊരു കേരളപ്പിറവി ദിനത്തിൽ ഉദ്യോഗാർഥികൾക്ക്‌ നിയമനശുപാർശ കൈമാറാനുള്ള നടപടിയും പൂർത്തിയാക്കുകയാണ്.