പ്ലസ് വണിന് അധിക സീറ്റും താല്‍ക്കാലിക ബാച്ചും; ബാച്ചുകള്‍ മാറ്റിനല്‍കാനും അനുമതി; മഴക്കെടുതി ദുരിതബാധിതര്‍ക്ക് 10 ലക്ഷം വരെ സഹായം

അധികസീറ്റിന് അപേക്ഷിച്ച എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും 10 ശതമാനം സീറ്റ് അനുവദിക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍


തിരുവനന്തപുരം: പ്ലസ് വണിന് അധിക സീറ്റും താല്‍ക്കാലിക ബാച്ചും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബാച്ചുകള്‍ മാറ്റിനല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ച ഏഴു ജില്ലകളില്‍ ആവശ്യമെങ്കില്‍ 10 ശതമാനം സീറ്റ് സര്‍ക്കാര്‍ സ്‌കൂളില്‍ അനുവദിക്കും. അധികസീറ്റിന് അപേക്ഷിച്ച എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും 10 ശതമാനം സീറ്റ് അനുവദിക്കും. 

ബാക്കി 7 ജില്ലകളില്‍ ആവശ്യമനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് കൂട്ടും. ബാച്ച് മാറ്റലിനുശേഷവും പ്രവേശനം ലഭിക്കാത്തവര്‍ക്ക് ജില്ലയില്‍ താല്‍ക്കാലിക അധിക ബാച്ച് അനുവദിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനും തീരുമാനം. വീട് 15 ശതമാനത്തില്‍ അധികം തകര്‍ന്നവരെ ദുരന്തബാധിതരായി കണക്കാക്കും.
കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍, ദുരന്തബാധിതര്‍ എന്നിവര്‍ക്ക് സഹായം നല്‍കും. 

വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 2019ലെ മാനദണ്ഡമനുസരിച്ച് നഷ്ടപരിഹാരം നല്‍കും. മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം; വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 10 ലക്ഷം. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശങ്ങളെ പ്രളയബാധിതമായി പ്രഖ്യാപിക്കാനും തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com