പന്തീരാങ്കാവ് യുഎപിഎ കേസ്: താഹ ഫസലിനു ജാമ്യം, എന്‍ഐഎ വാദം സുപ്രീം കോടതി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2021 10:49 AM  |  

Last Updated: 28th October 2021 10:49 AM  |   A+A-   |  

alan thaha

താഹയും അലനും/ഫയല്‍

 

ന്യൂഡല്‍ഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫൈസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നല്‍കിയ വിചാരണക്കോടതി ഉത്തരവു റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ താഹ നല്‍കിയ ഹര്‍ജിയിലാണ് വിധി. കേസില്‍ അലന്‍ ഷുഹൈബിനു ജാമാ്യം നല്‍കിയതിന് എതിരെ എന്‍ഐഎ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.

കേസില്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കിയത്. താഹ ഫൈസലിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കുന്നതിന് തെളിവാണ് എന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചായിരുന്നു വിധി. പ്രായം, മാനസിക നില, ചികിത്സ തുടരുന്നത്, വിദ്യാര്‍ഥിയാണ് എന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കേണ്ടതില്ല എന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അലന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2019ലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.