കടമ്പഴിപ്പുറം ഇരട്ടക്കൊല: നാലരവര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍, തുമ്പായത് വിരലടയാളം 

കടമ്പഴിപ്പുറത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ നാലര വര്‍ഷത്തിന് ശേഷം അറസ്റ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: കടമ്പഴിപ്പുറത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ നാലര വര്‍ഷത്തിന് ശേഷം അറസ്റ്റ്. ഗോപാലകൃഷ്ണന്‍ ( 62 ), തങ്കമണി ( 52 ) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഇവരുടെ അയല്‍വാസി രാജേന്ദ്രനെയാണ് ( 49 ) ക്രൈംബ്രാഞ്ച് പിടികൂടിയത്. കവര്‍ച്ചയ്ക്കിടെ ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയത്.

2016 നവംബര്‍ നവംബര്‍ പതിനഞ്ചിന് രാവിലെയാണ് സംഭവം. ഇരുവരെയും കിടപ്പുമുറിയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.സ്വര്‍ണവും പണവും ഉള്‍പ്പെടെ നഷ്ടപ്പെട്ടിരുന്നു. കവര്‍ച്ചാ ശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിനെതിരെ വ്യാപക  വിമര്‍ശനമാണ് ഉയര്‍ന്നത്. അതിനിടെ ശ്രീകൃഷ്ണപുരം പൊലീസിന്റെ അന്വേഷണം ഒരു വര്‍ഷത്തിന് ശേഷം പാലക്കാട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

കടമ്പഴിപ്പുറം ഇരട്ടക്കൊല

തുടക്കത്തില്‍ രാജേന്ദ്രന്‍ ഉള്‍പ്പെടെ നിരവധിപ്പേരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിരലടയാളമാണ് കേസില്‍ നിര്‍ണാകമായത്.രാജേന്ദ്രന്റെ വിരലടയാളവും സംഭവസ്ഥലത്ത് നിന്ന്് കിട്ടിയ വിരലടയാളവും തമ്മിലുള്ള സാമ്യമാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിയിച്ചത്. രാജേന്ദ്രന് രണ്ടുലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നു. ഇത് തീര്‍ക്കാനാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com