കോവിഡ് ബാധിതനായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു, തിരികെ കൊണ്ടുപോകാതെ മക്കള്‍

കോവിഡ് ബാധിതനായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു, തിരികെ കൊണ്ടുപോകാതെ മക്കള്‍

കോവിഡ് ബാധിതനായതിനെ തുടർന്ന് പിതാവിനെ ആശുപത്രിയിലാക്കിയതിന് ശേഷം കടന്നു കളഞ്ഞ് മക്കൾ


കോഴിക്കോട്: കോവിഡ് ബാധിതനായതിനെ തുടർന്ന് പിതാവിനെ ആശുപത്രിയിലാക്കിയതിന് ശേഷം കടന്നു കളഞ്ഞ് മക്കൾ. കോവിഡ് ബാധിതനായി ആശുപത്രിയിലെത്തിച്ച വടകര മണിയൂർ സ്വദേശിയായ 77കാരനെ തിരിച്ച് കൊണ്ടുപോകാനാകില്ലെന്നാണ് ഇയാളുടെ മൂന്ന് മക്കളുടേയും നിലപാട്.  ഇദ്ദേഹത്തിന് ഓർമ കുറവും ഉണ്ട്. 

ഇതോടെ പൊലീസിനെ സമീപിക്കുകയാണ് ആശുപത്രി അധികൃതർ. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് നാരായണനെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ഇദ്ദേഹത്തിന്റെ സ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. 

രോഗം ഭേദമായി കഴിഞ്ഞ് അച്ഛനെ തിരിച്ച് കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ സമീപിച്ചെങ്കിലും വരാൻ മക്കൾ കൂട്ടാക്കിയില്ല. ഇപ്പോൾ ആശുപത്രി ജീവനക്കാരും വാർഡിലെ മറ്റ് രോഗികളും ചേർന്നാണ് നാരായണനെ പരിചരിച്ചിരുന്നത്. സർക്കാർ സ്കൂൾ
ജീവനക്കാരനാണ് മക്കളിൽ ഒരാൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com