വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2021 09:55 AM  |  

Last Updated: 30th October 2021 09:55 AM  |   A+A-   |  

Vehicle REGISTRATION

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: വാഹന രേഖകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി. ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

1989ലെ ​മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് ദീ​ർഘി​പ്പി​ച്ച​ത്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ നൽകിയ ഇളവുകൾ ഒക്‌ടോബർ 31ന് അവസാനിക്കും. ഇതോടെയാണ് ഡിസംബർ 31 വരെ കാലാവധി നീട്ടിയത്. 

സാരഥി, വാഹന്‍ പോര്‍ട്ടലുകളില്‍ മാറ്റം വരുത്തും

കോവിഡിൽ നിന്ന് സംസ്ഥാനം ഇനിയും സാധാരണനിലയിലേക്ക് എത്തിയിട്ടില്ലാത്തതിനാൽ മോട്ടർ വാഹന നിയമപ്രകാരമുള്ള രേഖകൾ പുതുക്കാൻ സാവകാശം വേണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതനുസരിച്ചു സാരഥി, വാഹൻ എന്നീ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.