വീടിന്റെ സണ്‍ഷേഡില്‍ മലമ്പാമ്പ്; ഇര വിഴുങ്ങിയശേഷം വിശ്രമം; ഭയന്ന് വീട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2021 10:49 AM  |  

Last Updated: 31st October 2021 10:49 AM  |   A+A-   |  

python

പ്രതീകാത്മക ചിത്രം

 

കൊച്ചി : വീടിന്റെ സണ്‍ഷേഡില്‍ കയറിക്കൂടിയ മലമ്പാമ്പിനെ പിടികൂടി. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെയാണ് ദേശീയ കവലയിലുള്ള വീടിന്റെ സണ്‍ഷേഡിലേക്ക് കയറാന്‍ ശ്രമിക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. 

തൃക്കാക്കര നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് ആണ് പാമ്പിനെ പിടികൂടിയത്. വടി കൊണ്ട് തള്ളി താഴെയിട്ട ശേഷം യുവാക്കളുടെ സഹായത്തോടെയാണ് സാബു ഫ്രാന്‍സിസ് മലമ്പാമ്പിനെ ചാക്കിലാക്കിയത്. 

ഇരയെ വിഴുങ്ങിയശേഷം വീടിന്റെ സണ്‍ഷേഡില്‍ വിശ്രമിക്കാന്‍ കയറിയതാണെന്നാണ് നിഗമനം. പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി.