ദേശീയപാതയില്‍ വാഹന നിയന്ത്രണം; കന്നേറ്റി പാലത്തില്‍ ഭാരവാഹനങ്ങള്‍ക്ക് പ്രവേശനമില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2021 08:46 PM  |  

Last Updated: 31st October 2021 08:46 PM  |   A+A-   |  

kanneti_bridge

കന്നേറ്റി പാലം

 

കൊല്ലം: കൊല്ലം-കരുനാഗപ്പള്ളി ദേശീയപാതയില്‍ കന്നേറ്റി പാലത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. നാളെയും മറ്റന്നാളും 25 ടണ്ണിന് മുകളില്‍ ഭാരമുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ അനുമതിയില്ല. 

പാലത്തിന് സമീപം ദേശീയപാത ഇടിഞ്ഞു താണിരുന്നു. ഇത് താത്ക്കാലികമായി ബലപ്പെടുത്തി ഗതാഗത യോഗ്യമാക്കിയിരുന്നു. നടപ്പാതയോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞു താണത്.  കൂടുതല്‍ പരിശോധനകള്‍ക്ക് വേണ്ടിയാണ് വാഹനന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.