ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ; സിറ്റിസണ്‍ പോര്‍ട്ടല്‍ ഇന്നുമുതല്‍

എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : ഗ്രാമപഞ്ചായത്തുകളിലെ ഭരണനടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കാനുള്ള സിറ്റിസണ്‍ പോര്‍ട്ടലുകള്‍ ഇന്നുമുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. പോര്‍ട്ടലിന്റെ ഔപചാരിക ഉദ്ഘാടനം മൂന്നിന് മന്ത്രി എം വി ഗോവിന്ദന്‍ നിര്‍വഹിക്കും. 

എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. 153 ഗ്രാമപഞ്ചായത്തുകളില്‍ ഇത് നിലവിലുണ്ട്. രണ്ടാം ഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കും. 

ഈ 303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങള്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നതിനും സൗകര്യം ലഭ്യമാക്കി. 

ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളില്‍ കൂടി സേവനങ്ങള്‍ ഓണ്‍ലൈനില്‍ ആക്കാനായി പ്രത്യേകം തയ്യാറാക്കിയതാണ് സിറ്റിസണ്‍ പോര്‍ട്ടല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com