കെഎഎസ് അഭിമുഖത്തിന് ഇന്ന് തുടക്കം; സെപ്തംബര്‍ 30ന് അവസാനിക്കും; പ്രതീക്ഷയോടെ ഉദ്യോഗാര്‍ഥികള്‍ 

13 ദിവസങ്ങളിലായാണ് അഭിമുഖം നടക്കുന്നത്. സെപ്തംബർ മാസം 30 നു അവസാനിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള നിയമനത്തിന് ഇന്ന് തുടക്കം. 13 ദിവസങ്ങളിലായാണ് അഭിമുഖം നടക്കുന്നത്. സെപ്തംബർ മാസം 30 നു അവസാനിക്കും. 

852 പേരാണ് അഭിമുഖത്തിനു യോഗ്യത നേടിയത് . മെയിൻ പരീക്ഷയുടെ 300 മാർക്കും അഭിമുഖത്തിൻറെ  50മാർക്കും ചേർത്താണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. പിഎസ്‌സിയുടെ ആസ്ഥാന ഓഫിസിൽ സെപ്റ്റംബർ 1, 2, 3, 8, 9, 10, 15, 16, 22, 23, 24, 29, 30 തീയതികളിലായാണ് അഭിമുഖം. നവംബർ ഒന്നിനു കെഎഎസ് നിലവിൽ വരും. 

ഐഎഎസിനു സമാനമായി ഒരുമിച്ച് നിയമന ശുപാർശ നൽകി പരിശീലനം നൽകും. 18 മാസത്തെ പരിശീലനത്തിന് ശേഷമായിരിക്കും നിയമനം.  കഴിഞ്ഞ കേരള പിറവി ദിനത്തിൽ കെഎസ്എസ് നിലവിൽ വരുത്താനാണ് പിഎസ്സി ലക്ഷ്യമിട്ടത്. എന്നാൽ കോവിഡ് എത്തിയതോടെ പരീക്ഷാ ടൈംടേബിളിൻറെ താളം തെറ്റിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com