തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ചയാണ് കണ്ണൂരില്‍ നിന്ന് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂരിലെ സിപിഎം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. ഇവിടെ ജില്ലാ കമ്മറ്റി യോഗത്തിലും കോടിയേരി പങ്കെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ