ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങള്‍ അനുവദിച്ചു

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങള്‍ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി


തിരുവനന്തപുരം:ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങള്‍ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ്, തൃപ്പൂണിത്തുറ ഗവ. കോളേജ്, എസ്.എന്‍.ജി.എസ്. കോളേജ് പട്ടാമ്പി എന്നിവിടങ്ങളിലാണ് പ്രാദേശിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം വിദൂര വിദ്യാഭ്യാസത്തിലൂടെ പ്രദാനം ചെയ്യാനാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com