കള്ളപ്പണം വെളുപ്പിച്ചതില്‍ തെളിവ് കൈമാറി; കുഞ്ഞാലിക്കുട്ടിയെ നാളെ ഇ ഡി ചോദ്യം ചെയ്യുമെന്ന് ജലീല്‍

മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ തെളിവുകള്‍ ഇ ഡിക്ക് കൈമാറിയെന്ന് കെ ടി ജലീല്‍
പി കെ കുഞ്ഞാലിക്കുട്ടി/ഫയല്‍ 
പി കെ കുഞ്ഞാലിക്കുട്ടി/ഫയല്‍ 


മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ തെളിവുകള്‍ ഇ ഡിക്ക് കൈമാറിയെന്ന് കെ ടി ജലീല്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളാണ് കൈമാറിയത്. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇരുവര്‍ക്കും നോട്ടീസ് അയച്ചുവെന്നും ജലീല്‍ പറഞ്ഞു. ചന്ദ്രികയിലെ കള്ളപ്പണ നിക്ഷേപാരോപണത്തിലാണ് ജലീലിന്റെ വെളിപ്പെടുത്തല്‍.

കുഞ്ഞാലിക്കുട്ടിയും മകനും ചന്ദ്രിക ദിനപത്രത്തെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്നും ജലീല്‍ ആരോപിച്ചു. എആര്‍ നഗര്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറിയിട്ടില്ല. കൂടുതല്‍ രേഖകള്‍ സംഘടിപ്പിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും ജലീല്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെയും മകനെയും ചോദ്യം ചെയ്യാന്‍ ഇ ഡി വിളിപ്പിച്ചിട്ടുണ്ട്. നാളെ കുഞ്ഞാലിക്കുട്ടിയെയും 7 ാം തീയതി മകനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ചന്ദ്രികയെ മറയാക്കി ചില നേതാക്കള്‍ അനധികൃത ഇടപാട് നടത്തുന്നു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണിത് നടക്കുന്നതെന്നും ജലീല്‍ പറഞ്ഞു. ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com