'പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു, കച്ച മുറുക്കിയുടുത്തോളൂ'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2021 07:25 AM  |  

Last Updated: 03rd September 2021 07:25 AM  |   A+A-   |  

k-t-jaleel

കെടി ജലീല്‍

 

മലപ്പുറം : സത്യത്തോട് പൊരുതാന്‍ കാപട്യത്തില്‍ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങള്‍ തികയാതെ വരുമെന്ന് കെ ടി ജലീല്‍. ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇഡിക്ക് മുന്നില്‍ മൊഴി നല്‍കിയശേഷമാണ് ജലീന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. കച്ച മുറുക്കിയുടുത്തോളൂ. എന്നും പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനും തെളിവ് ശേഖരിക്കാനുമായി മുന്‍മന്ത്രി കെ ടി ജലീലിനെ ഇഡി ഇന്നലെ വിളിപ്പിച്ചിരുന്നു. കേസില്‍ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളും രേഖകളും ഇഡിക്ക് കൈമാറിയതായി കെടി ജലീല്‍ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപ്പത്രത്തെയും മുസ്ലിം ലീഗിനെയും മറയാക്കുകയാണെന്നും ജലീല്‍ ആരോപിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

സത്യത്തോട് പൊരുതാന്‍ കാപട്യത്തില്‍ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങള്‍ തികയാതെ വരും. 
ചേകവരെ, അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാല്‍ ഉറച്ച ചുവടുകള്‍ക്കു മുന്നില്‍ എന്ത് ചെയ്യും? പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. കച്ച മുറുക്കിയുടുത്തോളൂ.