എടാ, എടി വിളി വേണ്ട; പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം: ഹൈക്കോടതി

പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം. ഇക്കാര്യം വ്യക്തമാക്കി പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പൊലീസ് ജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം. ഇക്കാര്യം വ്യക്തമാക്കി പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പൊലീസ് ജനങ്ങളോട് ഇടപെടുമ്പോള്‍ മാന്യമായ ഭാഷയാണ് ഉപയോഗിക്കേണ്ടത്. ഇത് എല്ലാ സ്‌റ്റേഷനിലേക്കു സര്‍ക്കുലര്‍ ആയി അറിയിക്കണമെന്ന് ഡിജിപിക്കു കോടതി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് പലയിടത്തും പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് ജനങ്ങളോട് അതിരുവിട്ടു പെരുമാറുന്നതായി പരാതി ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com