മദ്യ വില്‍പ്പന ഇനി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും, ബെവ്‌കോയുമായി കൈകോര്‍ക്കുന്നു

കെഎസ്ആർടിസിയാണ് നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചു
കെഎസ്ആര്‍ടിസി / ഫയല്‍ചിത്രം
കെഎസ്ആര്‍ടിസി / ഫയല്‍ചിത്രം


തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ ഔട്ട്ലെറ്റുകൾ തുറക്കാൻ ബവ്റിജസ് കോർപറേഷൻ. കെഎസ്ആർടിസിയാണ് നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചു. 

മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണമെന്ന ഹൈക്കോടതിയുടെ നിർദേശിച്ചിരുന്നു. കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ മദ്യവിൽപ്പന ശാലകൾ തുറക്കുമ്പോൾ വാടക ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്നതും കെഎസ്ആർടിസിക്ക് ​ഗുണം ചെയ്യും. 

കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നൽകാമെന്ന നിർദേശവും കെഎസ്ആർടിസി മുൻപോട്ട് വെച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കൺ നൽകും. ഊഴമെത്തുമ്പോൾ തിരക്കില്ലാതെ വാങ്ങാനാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com