ഇനിയും ദിവസങ്ങളുണ്ടല്ലോ, നേതൃത്വം മുന്‍കൈയെടുത്താല്‍ ചര്‍ച്ചയാവാം: ഉമ്മന്‍ ചാണ്ടി 

ഇനിയും ദിവസങ്ങളുണ്ടല്ലോ, നേതൃത്വം മുന്‍കൈയെടുത്താല്‍ ചര്‍ച്ചയാവാം: ഉമ്മന്‍ ചാണ്ടി 
ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോടു സംസാരിക്കുന്നു/ടെലിവിഷന്‍ ചിത്രം
ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോടു സംസാരിക്കുന്നു/ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ നിയമനത്തെത്തുടര്‍ന്നു കോണ്‍ഗ്രസിലുണ്ടായ ഭിന്നതകള്‍ പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്ക് കെപിസിസി നേതൃത്വം മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. പ്രശ്‌നങ്ങളുണ്ടായാല്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കുകയാണ് പരിഹാരം. പ്രശ്‌നം പരിഹരിക്കാന്‍ ഇനിയും ദിവസങ്ങളുണ്ടല്ലോയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാലണ അംഗം മാത്രമായ തന്നോട് കാര്യങ്ങള്‍ ആലോചിച്ചില്ലെങ്കിലും എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടിയെ പരിഗണിക്കണമെന്ന് ഇന്നലെ രമേശ് ചെന്നിത്തല കോട്ടയത്തു പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നത് താനും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ്. ഇപ്പോള്‍ തന്നോടൊന്നും ആലോചിക്കണമെന്ന് പറയുന്നില്ല. വെറും നാലണ മെമ്പര്‍ മാത്രമാണ്. ഉമ്മന്‍ചാണ്ടി അതുപോലെയല്ല, എഐസിസി ജനറല്‍ സെക്രട്ടറിയാണ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗമാണ്. തന്റെ അഭിപ്രായം തേടിയില്ലെങ്കിലും ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തരുത്. ഉമ്മന്‍ചാണ്ടിയോട് സംഘടനാപരമായിത്തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. 

സന്നിഗ്ധ ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഒരുമിച്ച് നിര്‍ത്തുകയാണ് വേണ്ടത്. ഇത് റിലേ മല്‍സരമൊന്നുമല്ല. ഒരുമിച്ചു നിന്ന് കൊണ്ടു പോരാടേണ്ട സന്ദര്‍ഭത്തില്‍ ഐക്യത്തിന്റെ പാത സ്വീകരിക്കുക എന്നുള്ളതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. താന്‍ മുതിര്‍ന്ന നേതാവാണെന്ന പ്രസ്താവനയെയും ചെന്നിത്തല പരിഹസിച്ചു. താന്‍ മുതിര്‍ന്ന നേതാവെന്നാണ് പറയുന്നത്. തനിക്ക് 64 വയസ്സ് ആകുന്നതേയുള്ളൂ. ഈ പറയുന്ന പലരും 74 ഉം 75 ഉം കഴിഞ്ഞവരാണ്. രമേശ് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com