പാലക്കാട് സിപിഎം-സിപിഐ സംഘര്‍ഷം; എഐവൈഎഫ് നേതാവിന്റെ വീടിന് നേരെ ആക്രമണം,ഒരാള്‍ക്ക് പരിക്ക്

അകത്തേത്തറയിലെ ധോണിയില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
സംഘര്‍ഷത്തിന്റെ ടെലിവിഷന്‍ ദൃശ്യം
സംഘര്‍ഷത്തിന്റെ ടെലിവിഷന്‍ ദൃശ്യം

പാലക്കാട്: അകത്തേത്തറയിലെ ധോണിയില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എഐവൈഎഫ് നേതാവിന്റെ വീടിന് നേരെ ഒരുസംഘം ആക്രമണം നടത്തി. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐ ആരോപിച്ചു. 

സിപിഐ ധോണി ബ്രാഞ്ച് അംഗം സുനിറിന് പരിക്കേറ്റു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.  സ്ഥലത്ത് ഫ്‌ലക്‌സ് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വീട് കയറിയുള്ള ആക്രമണത്തിലേക്ക് എത്തിയത്. ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. രണ്ടു കൂട്ടര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com