മലപ്പുറം എആര്‍ സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ഇടപാട്; തട്ടിപ്പിന്റെ സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയും സെക്രട്ടറിയും; ആരോപണവുമായി കെടി ജലീല്‍

257 കസ്റ്റമര്‍ ഐഡികളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതി പണം വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേര്‍ന്ന നടത്തിയിരിക്കുന്നത്‌
കെടി ജലീല്‍ വാര്‍ത്താസമ്മേളനത്തിനിടെ
കെടി ജലീല്‍ വാര്‍ത്താസമ്മേളനത്തിനിടെ

മലപ്പുറം:  എആര്‍ നഗര്‍ സര്‍വീസ് സഹകരണബാങ്കില്‍ 1,021 കോടിയുടെ ദേശദ്രോഹ കള്ളപ്പണ ബെനാമി ഇടപാടുകള്‍ സഹകരണവകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയതായി മുന്‍ മന്ത്രി കെടി ജലീല്‍. ഇതിന്റെ മുഖ്യസൂത്രധാര്‍ പികെ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ ബെനാമിയും ദീര്‍ഘകാലം സെക്രട്ടറിയുമായ ഹരികുമാറുമാണ്. എആര്‍ നഗര്‍ സഹകരണബാങ്കില്‍ 50,00ത്തില്‍ പരം അംഗങ്ങള്‍ 80,000 പരം അക്കൗണ്ടുകളുമാണ് ഉള്ളത്. 257 കസ്റ്റമര്‍ ഐഡികളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതി പണം വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേര്‍ന്ന നടത്തിയിരിക്കുന്നതെന്ന് കെടി ജലീല്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ ബെനാമിയായ വികെ ഹരികുമാര്‍ കൃത്രിമമായി സൃഷ്ടിച്ചിട്ടുളളതാണ് 862 വ്യാജ അക്കൗണ്ടുകള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്രം 114 കോടിയുടെ അനധികൃത ഇടപാടുകള്‍ നടന്നതായി അന്വേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നൂറ് പേജുകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും കെടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

എആര്‍ നഗര്‍ സര്‍വീസ് സഹകരണബാങ്കുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് അതിന്റെ ഇന്‍സ്‌പെക്ഷന്‍ വിങിനെ റിപ്പോര്‍്ട്ട സമര്‍പ്പിക്കാന്‍ നിയോഗിച്ചിരുന്നു.നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് റിപ്പോര്‍ട്ട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചത്. അതിലെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതും ഭീകരവുമാണെന്ന് കെടി ജലീല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com