11 പേര്‍ക്ക് നിപ ലക്ഷണം; ഹൈറിസ്‌കില്‍ 54 പേര്‍; എട്ടുപേരുടെ പരിശോധനാ റിപ്പോര്‍ട്ട് രാത്രിയോടെ; വവ്വാലുകളുടെ സ്രവം ശേഖരിച്ചു

38 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസോലേഷനില്‍ ആണ്
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌


കോഴിക്കോട്:  നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേരാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ 38 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസോലേഷനില്‍ ആണ്. 11 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇതില്‍ എട്ടുപേരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് പരിശോധനയ്ക്കായി അയിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

251 പേരില്‍ 151 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഹൈറിസ്‌ക് പട്ടികയില്‍ ഉള്ളത് 54 പേരാണ്. ഇതില്‍ 30പേരും ആരോഗ്യപ്രവര്‍ത്തകരാണെന്ന് മന്ത്രി പറഞ്ഞു. 

രോഗലക്ഷണങ്ങളുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് രാത്രി മുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്്ജമായിട്ടുണ്ട്. പരിശോധനയ്ക്ക് അയച്ച എട്ടുപേരുടെ ഫലം ഇന്ന് കിട്ടും. അതിന് ശേഷം തുടര്‍നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് താലൂക്കില്‍ രണ്ട് ദിവസത്തെ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com