നിപ: പിഎസ് സി പരീക്ഷ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2021 04:15 PM  |  

Last Updated: 06th September 2021 04:15 PM  |   A+A-   |  

PSC exams postponed

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  ഈ മാസം 18നും 25നും നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ പിഎസ്‌സി മാറ്റി. ബിരുദ യോഗ്യതയുള്ളവരുടെ പ്രാഥമിക പരീക്ഷയാണ് മാറ്റിയത്. 

സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവച്ചത്. മാറ്റിവച്ച പരീക്ഷ ഒക്ടോബര്‍ 23നും 30നും നടത്തുമെന്ന് പിഎസ് സി അറിയിച്ചു. 

കഴിഞ്ഞദിവസം നിപ സ്ഥിരീകരിച്ച കോഴിക്കോട്ട് ഇന്ന് മുതല്‍ നടത്താനിരുന്ന പ്രായോഗിക പരീക്ഷയും അഭിമുഖവും പിഎസ് സി മാറ്റിവച്ചിരുന്നു. കോഴിക്കോട്‌മേഖലാ ഓഫിസില്‍ വച്ച്  നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലേക്കുള്ള െ്രെഡവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷയാണ്  മാറ്റി വച്ചത്.