ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായി അടച്ചിടും ; അവശ്യസേവനങ്ങള്‍ക്ക് മാത്രം അനുമതി

നിപ പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട് : നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായി അടച്ചിടും. നിപ പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി. മുന്‍കരുതലിന്റെ ഭാഗമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 

ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. നിപ കണ്ടെത്തിയ ചാത്തമംഗലം പഞ്ചായത്തില്‍ പരിശോധന കര്‍ശനമാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ മെഡികക്ല്# കോളജില്‍ ചികില്‍സയിലുള്ള എട്ടുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com