ചരക്ക് ലോറി ഡിവൈഡറിൽ കയറി മറിഞ്ഞു; രണ്ട് ലക്ഷം രൂപയുടെ മുട്ടകൾ പൊട്ടി റോഡിൽ പരന്നു

ചരക്ക് ലോറി ഡിവൈഡറിൽ കയറി മറിഞ്ഞു; രണ്ട് ലക്ഷം രൂപയുടെ മുട്ടകൾ പൊട്ടി റോഡിൽ പരന്നു
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

മലപ്പുറം: ചരക്ക് ലോറി ഡിവൈഡറിൽ കയറി മറിഞ്ഞ് രണ്ട് ലക്ഷം രൂപയുടെ മുട്ടകൾ നശിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ നാലിന് മഞ്ചേരി- മലപ്പുറം റോഡിൽ 22ാം മൈലിലാണ് അപകടം. തമിഴ്‌നാട്ടിലെ നാമക്കൽ കോഴി ഫാമിൽ നിന്ന് മഞ്ചേരി ഡെയ്ലി മാർക്കറ്റിലെ സിദ്ദിഖ് എഗ്ഗ് സ്റ്റോറിലേക്ക് മുട്ടയുമായി വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. 

സംഭവത്തിൽ 10 ലക്ഷം രൂപയുടെ നഷ്ടം വന്നതായാണ് കണക്കാക്കുന്നത്. അപകടത്തെ തുടർന്ന് ലോറിയിലെ മുട്ട മുഴുവൻ പൊട്ടി റോഡിൽ പരന്നൊഴുകി. ലോറി നീക്കം ചെയ്യുന്നത് വരെ ഗതാഗത സ്തംഭനവുമുണ്ടായി. മഴയും റോഡിലെ വെളിച്ചക്കുറവും ഡിവൈഡറിൽ സിഗ്‌നൽ ലൈറ്റ് ഇല്ലാത്തതും അപകടത്തിന് കാരണമായെന്നാണ് നിരീക്ഷണം.

തീരെ വീതി കുറഞ്ഞ റോഡിൽ അടുത്തയിടെയാണ് പൊതുമരാമത്ത് വകുപ്പ് ഡിവൈഡറുകൾ സ്ഥാപിച്ചത്. ഒട്ടേറെ തവണ ഇവിടെ അപകടമുണ്ടായിട്ടുണ്ട്. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവർ തമിഴ്‌നാട് സ്വദേശി രവിയെയും സഹായിയെയും രക്ഷപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com