നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്പനിയും, തൃശൂരില്‍ വയോധികന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു. തൃശൂർ വെള്ളിക്കുളങ്ങരയിൽ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തൃശൂർ: സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു. തൃശൂർ വെള്ളിക്കുളങ്ങരയിൽ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്പനിയും സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു. ഒരു വർഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് മണലീച്ചകളുടെ സാനിദ്ധ്യം ഉണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നായിരുന്നു ആരോഗ്യവകുപ്പിൻറെ കണക്ക്.

പകർച്ചപ്പനിയായ കരിമ്പനിയെ കരുതലോടെ കാണണമെന്നാണ് മുന്നറിയിപ്പ്. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുന്നതാണ് ഈ രോ​ഗാവസ്ഥ. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകൾ ആണ് കരിമ്പനി പരത്തുന്നത്. വിട്ടുമാറാത്ത പനി, രക്തക്കുറവ്, ക്ഷീണം, ശരീരഭാരം കുറയുക, തൊലിയിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെടുക എന്നതാണ് കരിമ്പനിയുടെ ലക്ഷണങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com