കോവിഡ്: അതിരപ്പിള്ളി  അടച്ചിടും; നിയന്ത്രണം ഒരാഴ്ചത്തേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2021 07:04 AM  |  

Last Updated: 08th September 2021 07:06 AM  |   A+A-   |  

athirapilly_closed

ഫയല്‍ ചിത്രം

 

തൃശൂർ: കോവിഡ് വ്യാപനം ഉയർന്ന പശ്ചാതലത്തിൽ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടും. അതിരപ്പിള്ളി പഞ്ചായത്തിൽ കോവിഡ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. 

തിങ്കളാഴ്ച വരെയുള്ള കണക്കുകൾ അനുസരിച്ച് ഇവിടെ 149 പേരാണ് കോവിഡ് ബാധിതർ. ഇതുവരെ 227 പേർക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 107 പേർ രോ​ഗമുക്തരായി. 172 പേർ നിരീക്ഷണത്തിലുണ്ട്. 

അതേസമയം സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി നിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നതും.