പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചു; ബൈക്ക് യാത്രക്കാരൻ പിടിയിൽ 

മുക്കത്ത് പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: മുക്കത്ത് പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേല്‍പ്പിച്ചയാൾ പിടിയില്‍.  കൊടിയത്തൂർ സ്വദേശി അബ്ദുള്ളയെയാണ് മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. മുക്കം പൊലീസ് സ്റ്റേഷനിലെ എസ്ഐ അബ്ദുറഹിമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന നടത്തുമ്പോഴാണ് സംഭവം. കൊടിയത്തൂരു നിന്ന് ബൈക്കില്‍ വരികയായിരുന്നു അബ്ദുള്ള. ഈസമയത്ത് പരിശോധന നടത്തുകയായിരുന്ന തന്നെ മനഃപൂർവം ഇടിച്ച് പരിക്കേല്‍പിക്കുകയായിരുന്നെന്ന് എസ്ഐ പറഞ്ഞു. കൈക്ക് പരിക്കേറ്റ എസ്ഐയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com