35 പേരുടെ പരിശോധനാ ഫലം കൂടി ഇന്നറിയാം; കാട്ടുപന്നികളുടെ സ്രവവും ശേഖരിക്കും 

ചൊവ്വാഴ്ച പത്ത് ഫലങ്ങൾ വന്നിരുന്നു. ഇതിൽ കുട്ടിയുടെ അമ്മയുടേത് ഉൾപ്പടെ പത്ത് ഫലങ്ങളും നെഗറ്റീവായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 35 പേരുടേയും  നിപ ലക്ഷണങ്ങളുള്ള ഏഴുപേരുടേയും പരിശോധനാ ഫലം ഇന്നറിയാം.  ആരോഗ്യമന്ത്രി രാവിലെ പരിശോധനഫലം പുറത്തുവിടും. 

ചൊവ്വാഴ്ച പത്ത് ഫലങ്ങൾ വന്നിരുന്നു. ഇതിൽ കുട്ടിയുടെ അമ്മയുടേത് ഉൾപ്പടെ പത്ത് ഫലങ്ങളും നെഗറ്റീവായിരുന്നു. സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽപേരുടെ സാംപിളുകൾ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും.  

പനിബാധിതരെ കണ്ടെത്താൻ നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിൽ ഇന്നും സർവേ തുടരും. അതിനിടയിൽ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സ്ഥലത്ത് കാട്ടുപന്നികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ  മൃഗസംരക്ഷണവകുപ്പ് കാട്ടുപന്നികളുടെ  സ്രവം കൂടി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com