'എന്റെ കയ്യിലെ പെട്ടിയില്‍ ഇരിക്കുന്നതാണ് നിപ പരത്തുന്ന പഴവവ്വാല്‍'; കോഴിക്കോടന്‍ അനുഭവവുമായി ഇന്ദുമേനോന്‍

ആ വീട്ടില്‍ പോയി കിണറ്റില്‍ നിന്നും കുറച്ചു വവ്വാലുകളെ ശേഖരിച്ചു. കുറച്ചു വാക്‌സിന്‍ റിസര്‍ച്ചുകള്‍ ഉണ്ട്
ഇന്ദുമേനോന്‍
ഇന്ദുമേനോന്‍

കോഴിക്കോട്‌: നിപയെ കുറിച്ചുള്ള കോഴിക്കോടന്‍ അനുഭവം പങ്കുവച്ച് എഴുത്തുകാരി ഇന്ദുമേനോന്‍. ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് തമാശ കലര്‍ന്ന് അനുഭവം ഇന്ദു പങ്കുവച്ചത്. 

കുറിപ്പിന്റെ പൂര്‍ണരൂപം


നിപയെ പറ്റി  ഏറ്റവും ഖേദകരവും സങ്കടകരമായപല ഓര്‍മ്മകളും കോഴിക്കോട്ടുകാര്‍ക്ക് ഉണ്ടാകും.അപൂര്‍വ്വമായെങ്കിലും  തമാശ കലര്‍ന്ന ഓര്‍മ്മയും ഉണ്ടാകും.അത്തരത്തിലുള്ള ഒരു ഓര്‍മ്മയുണ്ട് എനിക്കും.
ആദ്യത്തെ നിപ്പാ ആക്രമണ സമയം. കോഴിക്കോട് അങ്ങാടി വിറങ്ങലിച്ചുനില്‍ക്കുകയാണ്. ഭയമാണ് എങ്ങും .വായുവിലൂടെ അരിച്ചുകയറി വരുന്ന  ഭീകരനായ വൈറസിനെ ആളുകള്‍ വല്ലാതെ ഭയന്നു. ഞങ്ങള്‍  ചേവായൂര്‍ക്കാര്‍ക്ക് പ്രത്യേക ഭയമുണ്ടായിരുന്നു.  മെഡിക്കല്‍കോളേജിന് തൊട്ടടുത്താണ് ഞങ്ങളുടെ സ്ഥലം. അതും പോരാഞ്ഞ് ഓടുന്ന ബസ്സുകള്‍ അത്രയും മെഡിക്കല്‍കോളേജില്‍ മുഖം കാണിച്ചു വരുന്നവ. എവിടെ പോകണമെങ്കിലും മെഡിക്കല്‍ കോളേജ് സ്പര്‍ശിക്കാതെ ഞാന്‍  പോകാന്‍ പറ്റില്ല എന്ന അവസ്ഥ.
അന്നൊന്നും ആരും പുറത്തിറങ്ങുന്നുണ്ടായിരുന്നില്ല.  പരിപൂര്‍ണ്ണമായും റോഡ് റോഡ് ശൂന്യമായിരുന്നു.  അം കണ്ട കൊറോണ ലെവലില്‍ ഒന്നുമല്ല കളി.  ശരിക്കും ആളുകള്‍ ഭയന്നിട്ട് ഉണ്ട്. എന്‍ വണ്‍ മാസ്‌ക് എന്നൊക്കെ കേട്ടുകേള്‍വിപോലുമില്ലാത്ത കാലമാണ്. കോവൂര്‍ ഭാഗത്തൊക്കെ കടകള്‍ പോലും തുറക്കുവാന്‍ പ്രയാസം.
ശരിക്കും   കണ്ടെയ്‌നര്‍ മെന്റ് സോണ്‍ ആയി മാറി ഞങ്ങളുടെ പ്രദേശം 
അങ്ങനെ ഇരിക്കെ എനിക്ക് ആന്ധ്ര യൂണിവേഴ്‌സിറ്റിയില്‍  ഒരു പരിപാടിക്ക്  പോകേണ്ടിവന്നു.എന്തു കൊണ്ടു വരണം എന്ന ചോദ്യത്തിന് കോഴിക്കോടന്‍ ഹലുവ വേണമെന്ന് എന്ന് സുഹൃത്തുക്കള്‍  മറുപടിയും പറഞ്ഞു. 
എന്റെ കഷ്ടകാലത്തിന് അന്ന് എന്റെ വണ്ടി സര്‍വീസിന് പോയിരിക്കുകയാണ്. അന്ന് ഒരു വൈകുന്നേരമേ ഉള്ളൂ. രാവിലെ നേരത്തെ ഫ്‌ലൈറ്റ് ആണ്. ഓട്ടോറിക്ഷയില്‍ പോകുവാന്‍ നല്ല ഭയം തോന്നി. ആളുകള്‍ കുറവായതിനാല്‍ എന്നാല്‍ ഓട്ടോക്കാര്‍ ഒക്കെ മെഡിക്കല്‍ കോളേജ് ഓട്ടങ്ങള്‍  ആണ് പിടിക്കുന്നത്. വണ്ടി നിര്‍ത്തിയിടുന്നത് തന്നെ മെഡിക്കല്‍ കോളേജില്‍ ആണ് .
 ചുഴിഞ്ഞ് ആലോചിച്ചപ്പോള്‍ ബസ്സാണ്  ഭേദപ്പെട്ട മാര്‍ഗം എന്നു തോന്നി. ഓഫീസിലെ  ഒരു കുട്ടി ചേവായൂര്‍ വരെ  ലിഫ്റ്റ് തന്നു . അവിടുന്ന് കോഴിക്കോട്ടേക്കുള്ള ബസ്സ് കാത്ത് ഞാന്‍ നിന്നു . ദീര്‍ഘദൂര എത്ര ബസ് ആയാല്‍ അതില്‍ രോഗികള്‍ കുറവായിരിക്കും എന്ന് എനിക്ക് തോന്നി. പക്ഷേ വന്നതൊക്കെ യും പച്ച ബസ്സാണ്. നല്ലോണം കാലിയായ ഒരു ബസ്സില്‍ ഞാന്‍ കയറി.  ഇരിക്കാനുള്ള ആളുകളെ ഉള്ളൂ. സീറ്റുകള്‍ അവിടങ്ങളില്‍ ആയി ഒഴിവ്. ഞാന്‍ എല്ലാവരെയും സസൂക്ഷ്മം വീക്ഷിച്ചു മെഡിക്കല്‍ കോളേജില്‍ നിന്നും വരുന്ന  രോഗികളായി ഞാന്‍ പലരേയും കണ്ടെത്തി.  ചിലര്‍ ബൈസ്റ്റാന്‍ഡര്‍ മാരുടെ സ്വഭാവങ്ങള്‍ കാണിച്ചു. 
വീണ്ടും ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ചു.  ഏകദേശം ബസ്സിന്റെ നടുവിലായി അതിസുന്ദരനായ ഒരു ഹിന്ദിക്കാരന്‍ ചെറുക്കന്‍ ഇരിപ്പുണ്ട്.
കയ്യില്‍ വലിയ ലഗേജുകള്‍ . അവന്‍ യാത്ര വന്ന് മടങ്ങുകയാണെന്ന് എന്ന് ഉറപ്പായിരുന്നു. നിപ്പ പോയിട്ട് ചങ്ങാതി മെഡിക്കല്‍ കോളേജിലോ അതിന്റെ പരിസരത്തൊ പോലും കേറാന്‍ ഒരു വഴിയും ഇല്ല എന്ന് എനിക്ക് മനസ്സിലായി. 
 ഒന്നും നോക്കിയില്ല  ഒന്നും .  അവന്റെ അടുത്ത് പോയിരുന്നു. ഏതാണ്ട് തൊണ്ടയാട് എത്തിയപ്പോള്‍ അപ്പോള്‍ അവന്‍ എന്നോട്  വളരെ കാഷ്വലായി കോഴിക്കോട്  നല്ല ഹലുവ കിട്ടുന്ന സ്ഥലം എവിടെ എന്ന് ചോദിച്ചു.,ആ ആ ഹ ഹ ഹാ അലുവായോ എന്റെ ഉള്ളിലെ അലുവ പ്രേമി കുതിച്ചുചാടി.
' ഞാനും അലുവ വാങ്ങാന്‍ വാങ്ങാന്‍ പോവുകയാണ്.  നിങ്ങള്‍ക്കറിയുമോ ? ഇവിടെ 25 വ്യത്യസ്ത തരം ഹലുവകള്‍ ഉണ്ട് .  അറഫ ആലുവ ചിക്കന്‍ നല്ല കച്ചവടമാണ്'
എന്റെ ഹലുവ വിവരണം കേട്ടതും  ചങ്ങാതി ആഹ്ലാ
 വാനായി  , മൊഫ്യൂസില്‍ സ്റ്റാന്റില്‍  എനിക്കൊപ്പം തന്നെ ഇറങ്ങി.മുകളിലെ ഹലുവ ഷോപ്പിലേക്ക് പോകാന്‍ സമയത്ത് അത് അയാളുടെ കയ്യിലിരുന്ന ബാഗ് ഔദാര്യ പൂര്‍വ്വം ഞാന്‍ പിടിച്ചു.
മുംബൈയിലാണ്  അയാളുടെ സ്വദേശം .  ഞാന്‍ എന്റെ ഭര്‍ത്താവ് അവിടെയാണ് താമസിക്കുന്നത് എന്ന് വിവരം പറഞ്ഞു. അയാള്‍ വൈകുന്നേരത്തെ ട്രെയിന് മുംബൈയിലേക്ക് പോവുകയാണെത്രെ. ഞങ്ങള്‍ മുകളില്‍ എത്തി ഹലുവ കടയില്‍കയറി. ഹലുവ വിവിധ തരം മുറിച്ച് തിന്നുകയും ഇഷ്ടപ്പെട്ടത് വാങ്ങുകയും ചെയ്തു. ഹലുവ മുറിച്ചു കൊടുക്കുന്ന എന്ന കുട്ടി 'ആരാണ് ചേച്ചി ?'എന്ന് ചോദിച്ചു
'ഒരു ഹലുവ പ്രേമി ' ഞാന്‍ ചിരിയോടെ  മറുപടി പറഞ്ഞു. കാരണം അയാള്‍ ഹലുവകള്‍ വാങ്ങി കൊണ്ടേയിരിക്കുക യായിരുന്നു. 
'ഇയാള്‍ക്ക് എന്താണ് ജോലി?'
'അതൊന്നും എനിക്കറിയില്ല. വീട് ബോബെയില്‍ ആണ് എന്ന് മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളൂ.
ഹലുവ കടക്കാരന്റെ കൗതുകത്തില്‍ ഞാനും പങ്കാളിയായി ആയി .ആള്‍ക്കുവേണ്ടി   ഞാന്‍ ചോദിച്ചു
'എന്താണ് ജോലി?'
'ഞാന്‍ സയന്റ്റിസ്റ്റ് ആണ് '
അയാള്‍ മറുപടി പറഞ്ഞു
 'ആണോ ?'  എനിക്കു കൗതുകമായി
'എന്താണ് പഠിച്ചത്?'
' ബേസിക്കലി ഡോക്ടര്‍ ആണ് . ഇപ്പോള്‍ വൈറോളജിസ്റ്റ് എന്ന ജോലിയിലാണ്.
 കടക്കാരന്‍ അയാള്‍ക്ക് കൊടുത്ത  മുളക് ഹലുവ ഒരു കഷണം എനിക്ക് നീട്ടി.
എന്താണ് പറഞ്ഞത് അത് അത് എനിക്ക് ശരിക്കും കേള്‍ക്കുന്നുണ്ടായിരുന്നില്ല 
'വൈറോളജിസ്റ്റ് വൈറോളജി ' അടുത്ത നിമിഷത്തില്‍
ഞാന്‍ വളരെ കൃത്യമായി കേട്ടു. എന്റെ ഉള്ളിലൂടെ ഭയത്തിന് ഒരു മിന്നല്‍പിണര്‍ കടന്നുപോയി
'ഇപ്പോള്‍ ഞാന്‍ വവ്വാലുകളെ കുറിച്ച് പഠിക്കുന്നു.'
പടച്ചോനേ  അയാള്‍ തന്ന ഹലുവ ഞാന്‍ വായിലാക്കുകയും  ചെയ്തു. 
 ഞാന്‍ പരിഭ്രമിച്ചു നില്‍ക്കുകയാണ്.ഹലുവ കടക്കാരനും  വല്ലാതായി.
'ഇപ്പോള്‍ നടന്നില്ലേ ? നിപ്പാ ഔട്ട് ബ്രേക്ക് . ആ വീട്ടില്‍ പോയി കിണറ്റില്‍ നിന്നും കുറച്ചു വവ്വാലുകളെ ശേഖരിച്ചു. കുറച്ചു വാക്‌സിന്‍ റിസര്‍ച്ചുകള്‍ ഉണ്ട് '
അയാള്‍ എന്റെ കയ്യിലിരുന്ന പെട്ടിയിലേക്ക്  വിരല്‍ചൂണ്ടി.
എന്റെ എല്ലാ ധൈര്യവും ചോര്‍ന്നുപോയി. മുഖം വിളറി പോയി.
'രണ്ടെണ്ണം അതിനകത്തുണ്ട്. പിന്നെ കുറേ എണ്ണത്തെ വലയിട്ട് പിടിച്ച് വായില്‍ നിന്നും ഉമിനീര്‍ എടുത്തു. മേ കുറേ ഗ്വാനോ   ശേഖരിച്ചു.
 പിന്നെ കുറച്ച് വവ്വാലുകളില്‍ നിന്നും സ്രവങ്ങളും എടുത്തു. '
ഞാന്‍ സ്തബ്ധയായി.സില്‍ നില്‍ക്കുന്ന ഷെര്‍ലക് ഹോം ബുദ്ധിയുള്ള എന്നെപ്പറ്റി ഞാന്‍ ഒന്ന് ആലോചിച്ചു നോക്കി.
മൂന്നാല് സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു.ഒരാളുടെ കയ്യില്‍ വലിയ പ്ലാസ്റ്റിക്   ഫ്‌ലാസ്‌ക് കണ്ടു ബൈ സ്റ്റാന്‍ഡര്‍ എന്നുറപ്പ്.
മറ്റൊരാളുടെ തലയില്‍ കെട്ട് ഉണ്ടായിരുന്നു. ഓന്‍ രോഗി എന്നുറപ്പ്. മൂന്നാമത് ഒഴിഞ്ഞ സീറ്റില്‍ ഡോക്ടര്‍ ഷാജിസ് എംആര്‍ഐ സ്‌കാന്‍. സാബിത്തിനെ സ്‌കാന്‍ ചെയ്യാന്‍ കൊണ്ടുപോയി ഇടത്തുനിന്നും ഇന്നും രണ്ടു പേര്‍ക്ക് നിപ കിട്ടിയത് ഞാന്‍ ഓര്‍മ്മിച്ചു. തമ്മില്‍ ഭേദം പെട്ടിയും കെട്ടിപ്പിടിച്ചിരിക്കുന്നു ഹിന്ദിക്കാരന്‍ ആണെന്ന് വിചാരിച്ചു.എന്റെ ഉള്ളിലെ ഷെര്‍ലക് ഹോംസ് അങ്ങനെയാണ് അയാള്‍ക്ക് അരികില്‍ പോയിരുന്നത്.
ഉച്ചയ്ക്ക് വവ്വാലിന്റെ വായില്‍ കയ്യിട്ടു  തുപ്പല്‍ എടുക്കുകയും മൂക്കില്‍ കൈയിട്ട് മൂക്കട്ട തോണ്ടി എടുക്കുകയും ഗുവാനോ എന്ന ഓമനപ്പേരില്‍ പേരില്‍ അതിന്റെ അപ്പി പെറുക്കി എടുക്കുകയും ചെയ്തു വന്ന മഹാനാണ് മുന്നില്‍ നില്‍ക്കുന്നത്. അതെല്ലാം മൂന്ന് മണിക്കൂര്‍ മുമ്പ് ചെയ്ത കൈകള്‍ കൊണ്ടാണ് എനിക്കിപ്പോള്‍ മുളക് ഹലുവ തന്നിരിക്കുന്നത്.എന്റെ കയ്യിലെ പെട്ടിയില്‍ ഇരിക്കുന്നതാണ് നിപ പരത്തുന്നത് തരം പഴവവ്വാല്‍ .
ഇവനെയൊക്കെ ഇങ്ങോട്ട് കെട്ടി എടുക്കേണ്ടത് ഉണ്ടായിരുന്നോ എന്ന മട്ടില്‍ ഹലുവ കടയിലെ കുട്ടി എന്നെ തുറിച്ചു നോക്കി അനുഭവിച്ചോ എന്ന ഭാവം മറ്റവന്റെ മുഖത്ത് .
എന്റെ വായില്‍ ഇരുന്ന ഹലുവയുടെ മധുരം  പോയി എനിക്ക് . ഹലുവ നന്നായി  എരിഞ്ഞു. എന്റെ കയ്യിലിരുന്ന എന്ന പെട്ടി ഉള്ളില്‍  ഇളകുന്നത് പോലെ എനിക്ക് തോന്നി. നി നി പ വവ്വാല്‍ ! ചത്തിട്ടില്ലേ . എന്ന് ചോദിക്കാന്‍  എനിക്ക് ധൈര്യം വന്നില്ല. ചത്തിട്ടില്ല  ഇല്ല എന്ന് തന്നെ എനിക്ക് തോന്നി. ഞാന്‍ ഞാന്‍ തലകുത്തനെ നില്‍ക്കുന്ന ഒരു വവ്വാലിനെ പോലെ ഇളിഞ്ഞു ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com