വിഡി സവര്‍ക്കര്‍
വിഡി സവര്‍ക്കര്‍

കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍; നമ്മള്‍ എല്ലാ കാര്യവും പഠിക്കണ്ടേയെന്ന് എസ്എഫ്‌ഐ

താരതമ്യപഠനത്തിന്റെ ഭാഗമായി സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പറ്റി പഠിക്കുന്നതില്‍ തെറ്റില്ലെന്ന് എസ്എഫ്‌ഐ

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പിജി സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കുന്നവയല്ലെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് ആക്ഷേപം.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല വിസി രവീന്ദ്രന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. താരതമ്യപഠനത്തിന്റെ ഭാഗമായി സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പറ്റി പഠിക്കുന്നതില്‍ തെറ്റില്ലെന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞു. എന്താണ് വിഡി സവര്‍ക്കറും ആര്‍എസ്എസും രാജ്യത്ത ജനങ്ങള്‍ക്കായി ചെയ്തതെന്ന് ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്നും ചെയര്‍മാന്‍ ഹസന്‍ പറഞ്ഞു.

വിഡി സവര്‍ക്കറുടെ ആരാണ് ഹിന്ദു, എംഎസ് ഗോള്‍വാള്‍ക്കറുടെ പുസ്തകങ്ങളായ ബഞ്ച് ഓഫ് തോട്ട്‌സ്, വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ് എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com