'ഗുരുനിന്ദ'- കെകെ ശിവരാമന് പരസ്യശാസന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th September 2021 07:52 PM  |  

Last Updated: 09th September 2021 07:52 PM  |   A+A-   |  

sivaraman

കെകെ ശിവരാമൻ/ ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന് പരസ്യശാസന നൽകാൻ പാർട്ടി തീരുമാനം. പാർട്ടി മുഖപത്രമായ ജനയുഗത്തിൻറെ മാനേജ്മെൻറിനെയും എഡിറ്റോറിയൽ ബോർഡിനെയും പരസ്യമായി വിമർശിച്ചതിനാണ് പാർട്ടി നടപടി. 

ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് നടപടി എടുക്കാൻ തീരുമാനിച്ചത്. നാളത്തെ സംസ്ഥാന കൗൺസിലിൽ ശിവരാമൻറെ വിശദീകരണം നേരിട്ട് കേട്ടശേഷം നടപടി പരസ്യപ്പെടുത്തും. 

ഗുരു ജയന്തി ദിനത്തിൽ ഒരു ചിത്രം മാത്രം നൽകിയ ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു വിമർശനം. ഗുരുവിനെ അറിയാത്ത മാനേജ്മെൻറും എ‍ഡിറ്റോറിയൽ ബോർഡും ജനയുഗത്തിന് ഭൂഷണമല്ലെന്ന പരാമർശമാണ് നടപടിക്ക് ഇടയാക്കുന്നത്.