ആശിച്ചുപണിത വീട്ടിൽ താമസിക്കാനുള്ള ആ​ഗ്രഹം ബാക്കി; പാലുകാച്ചലിന് തലേദിവസം 49കാരി ഷോക്കേറ്റ് മരിച്ചു 

പാലുകാച്ചിന് മുമ്പ് വീട് വൃത്തിയാക്കാൻ എത്തിയതായിരുന്നു സജിത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആശിച്ചുപണിത വീടിന്റെ പാലുകാച്ചലിന്റെ തലേദിവസം 49കാരിക്ക് ദാരുണാന്ത്യം. കുന്നുകുഴി കോളനിയുലെ സജിതകുമാരി(മോളി) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം. 

ഇന്നലെ നടക്കാനിരുന്ന പാലുകാച്ചിന് മുമ്പ് വീട് വൃത്തിയാക്കാൻ എത്തിയതായിരുന്നു സജിത. വീട്ടിൽ വൈദ്യുതീകരണ ജോലികൾ പൂർത്തിയാകാതിരുന്നതിനാൽ ഇലക്ട്രിക് വയറുകൾ മുറികളിൽ കിടക്കുന്നുണ്ടായിരുന്നു. തറ വൃത്തിയാക്കുന്നതിനിടെ സജിത ഷോക്കേറ്റ് തെറുച്ചുവീണു.

മറ്റു പണികൾക്കായി ജോലിക്കാരും മക്കളും എത്തുമ്പോഴാണ് സജിത വീണുകിടക്കുന്നതു കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com