സുഹൃത്തിനെ കൊന്ന് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ തറയില്‍ കുഴിച്ചിട്ടു ; അറസ്റ്റ്

കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍ : കണ്ണൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ സുഹൃത്ത് പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടി. മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. 

കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഇരിക്കൂര്‍ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്. 

അഷിക്കുലിന്റെ സുഹൃത്ത് പരേഷ്‌നാഥ് മണ്ഡല്‍ ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ ബംഗാള്‍ സ്വദേശിയായ പരേഷ്‌നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com