കോളജിലെത്തേണ്ടത് ഒന്നിടവിട്ട ദിവസങ്ങളിൽ, പ്രാക്ടിക്കൽ ക്ലാസുകളും നടത്താം; പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന് 

കോവിഡ് മൂലം ക്ലാസിലെത്താൻ കഴിയാത്തവർക്കായി ഓൺലൈൻ ക്ലാസ് തുടരും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ നാലുമുതൽ കോളജുകൾ തുറക്കുമ്പോൾ ക്ലാസുകൾ നടത്തുക അമ്പതുശതമാനം കുട്ടികളുമായി. പകുതികുട്ടികൾ വീതമാണ് ക്ലാസിലെത്തേണ്ടതെന്നും വിദ്യാർത്ഥികൾ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഹാജരാകേണ്ടതെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു.

എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വിദൂരവിദ്യാഭ്യാസ കോഴ്‌സുകളും അടുത്തമാസം മുതൽ ആരംഭിക്കുമെന്നു മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ അവസാനവർഷ വിദ്യാർഥികൾക്കു മാത്രമാണ് ക്ലാസിലെത്താൻ അനുവാദം. പ്രാക്ടിക്കൽ ക്ലാസുകൾ നടത്താനും ലൈബ്രറി ഉപയോഗിക്കാനും അനുമതിയുണ്ട്. കോവിഡ് മൂലം ക്ലാസിലെത്താൻ കഴിയാത്തവർക്കായി ഓൺലൈൻ ക്ലാസ് തുടരും. കോവിഡ് വന്ന് ഭേദമായവർക്കും ക്ലാസിലെത്താം. ഇവർ മൂന്നുമാസത്തിനുശേഷം വാക്സിൻ സ്വീകരിച്ചാൽമതി.

ഇന്ന് ഓൺലൈനായി പ്രിൻസിപ്പൽമാരുടെ യോഗം ചേർന്ന് വിഷയം ചർച്ചചെയ്യും. കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ചായിരിക്കും ചർച്ച. സ്ഥാപനങ്ങളിൽ അധ്യാപകർക്കും കുട്ടികൾക്കുമായി വാക്സിനേഷൻ ക്യാമ്പുകൾ നടത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com