കോവിഡ് മുക്തനായി പി ജയരാജൻ ആശുപത്രി വിട്ടു

കോവിഡ് ബാധിച്ചതിനെ തുടർന്ന് സെപ്റ്റംബർ നാലിനാണ് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്
കോവിഡ് മുക്തനായി ആശുപത്രി വിട്ട ജയരാജന്‍
കോവിഡ് മുക്തനായി ആശുപത്രി വിട്ട ജയരാജന്‍

കണ്ണൂർ: കോവിഡ് മുക്തനായി സിപിഎം നേതാവ് പി ജയരാജൻ ആശുപത്രി വിട്ടു. ഇന്ന് വൈകീട്ടാണ് ആശുപത്രി വിട്ടതെന്ന് ജയരാജൻ ഫെയസ്ബുക്കിൽ കുറിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് സെപ്റ്റംബർ നാലിനാണ് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 

പരിയാരത്തെ ഡോക്ടർമാർ,മറ്റ് ജീവനക്കാർ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചതുകൊണ്ടാണ് അതിവേ​ഗം രോ​ഗമുക്തി നേടി ആശുപത്രി വിടാനായത്. തന്റെ ചികിത്സയിലും ആരോ​ഗ്യത്തിലും അതീവതാത്പര്യമെടുത്ത മുഖ്യമന്ത്രിയോടും ആരോ​ഗ്യവകുപ്പ് അധികൃതരോടും നന്ദി അറിയിക്കുന്നതായി ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരേ...
കോവിഡ് ബാധിച്ചതിനെ തുടർന്ന് സെപ്തംബർ 4 നാണ് പരിയാരം മെഡിക്കൽ കോളേജിൽ ഞാൻ അഡ്മിറ്റ് ചെയ്യപ്പെട്ടത് .അല്പസമയം മുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ്ജ് ചെയ്തു.അതിവേഗം രോഗമുക്തിക്ക് ഇടയായത് നിയോഗിച്ച പ്രത്യേക മെഡിക്കൽ ടീമിന്റെ ഇടപെടലിന്റെ ഫലമായാണ്.പരിയാരത്തെ ഡോക്ടർമാർ,മറ്റ് ജീവനക്കാർ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചതുകൊണ്ടാണ്.ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ:പിണറായിയോടും ആരോഗ്യവകുപ്പ് അധികൃതരോടും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.അതിവേഗം രോഗമുക്തിക്കായി താല്പര്യപ്പെട്ട്  സന്ദേശങ്ങളയക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com